എന്തുതന്നെയായാലും സാധ്യമാകുന്നത്രയും വേഗം ഒരു ഉംറക്ക് പോകണം
Pam ckd writes ചില വായനകൾ എവിടെയൊക്കെയാണ് നമ്മളെ കൊണ്ടെത്തിക്കുക പ്രവചനാതീതമാണ്. അപ്രതീക്ഷിതമായി കയ്യിലെത്തുന്ന ചില പുസ്തകങ്ങളായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിന്റെ ആഗാധ ഗർത്തങ്ങളിൽ നിന്നും നമ്മെ കരകയറ്റുന്നത്. അങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട് 2002ൽ വായിച്ച ഒരു മനശാസ്ത്ര പുസ്തകത്തിനാൽ. ഇന്നിതാ മറ്റൊരു പുസ്തകം, ഏറെക്കാലമായി മനസ്സിലിട്ട് താലോലിക്കുന്ന ഒരു സ്വപ്നത്തെ നാളെത്തന്നെ നടപ്പിലാക്കണമെന്ന് വാശിപിടിപ്പിക്കുന്നു. മറ്റൊന്നുമല്ല. മദീനയിൽ ആറ്റൽ നബി(സ)യുടെ ചാരത്തെത്താൻ എത്രകാലമായി കൊതിക്കുന്നു. കുഞ്ഞുകുട്ടി പരാധീനതകൾ അതിങ്ങനെ നീട്ടി കൊണ്ടുപോകുകയായിരുന്നു. ഇന്നിപ്പോൾ രാവിലെ മുതൽ നിഷാദ് സിദ്ദീഖി (PM Nishad Sidheeqi Randathani) രണ്ടത്താണിയുടെ ഉംറാനുഭവങ്ങൾ ‘ഹിജാസിന്റെ ഹൃദയഭൂമികയിലൂടെ’ ഓരോ താളുകൾ പിന്നിട്ടപ്പോഴും ഇന്ന് തന്നെ യാത്രക്ക് നിർബന്ധിക്കുന്നു. കയ്യിൽ ഒരു പൈസയും ഇല്ല. കടമാണെങ്കിൽ എമ്പാടും. അതിനുപുറമേ തീരാത്ത വീട് [...]